Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Model Organic

Thiruvananthapuram

പ​രി​സ്ഥി​തി സൗ​ഹൃ​ദ​ക്കു​ള​ത്തി​ല്‍ മാ​തൃ​കാ ജൈ​വ​മ​ത്സ്യ​കൃ​ഷി

നെ​യ്യാ​റ്റി​ന്‍​ക​ര : പ്ര​തി​ഫ​ലേ​ച്ഛ ആ​ഗ്ര​ഹി​ക്കാ​തെ​യു​ള്ള സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​നം ജീ​വ​വാ​യു​വാ​യി ക​ണ​ക്കാ​ക്കു​ന്ന ഒ​രു പ​ച്ച​മ​നു​ഷ്യ​ന്‍റെ ഏ​റ്റ​വും പു​തി​യ പ​ഠ​ന ഗ​വേ​ഷ​ണ മേ​ഖ​ല​യാ​ണ് പ്ര​കൃ​തി​യോ​ടി​ണ​ങ്ങു​ന്ന ഈ ​ഹ​രി​ത​പ​രി​സ​രം. ശാ​സ്ത്ര​ത്തെ​യും അ​ക്ഷ​ര​ങ്ങ​ളെ​യും പു​ത്ത​ൻ ചി​ന്ത​ക​ളി​ലേ​യ്ക്ക് സം​ക്ര​മി​പ്പി​ച്ച് പു​തു​ത​ല​മു​റ​യ്ക്ക് ദി​ശാ​ബോ​ധം ന​ൽ​കാ​ൻ ആ​ത്മാ​ര്‍​ഥ​മാ​യി പ​രി​ശ്ര​മി​ക്കു​ന്ന ഒ​രു ക​ര്‍​ഷ​ക​ഹൃ​ദ​യ​ത്തി​ന്‍റെ സ്വ​പ്ന​ശാ​ല. സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നാ​യ ക​ലാ​നാ​ഥ് നി​ര്‍​മി​ച്ച പ​രി​സ്ഥി​തി സൗ​ഹൃ​ദ മ​ത്സ്യ​ക്കു​ള​ത്തെ​യും ചു​റ്റു​വ​ട്ട​ത്തെ​യും ഇ​ങ്ങ​നെ പ​ല​ത​ര​ത്തി​ല്‍ വി​ശേ​ഷി​പ്പി​ക്കാം.

ജൈ​വ​കൃ​ഷി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത​യോ​ടെ ജീ​വി​ത​പ്ര​യാ​ണം തു​ട​രു​ന്ന ക​ലാ​നാ​ഥി​ന്‍റെ ഈ ​മാ​തൃ​കാ സം​രം​ഭം കാ​ര്‍​ഷി​കാ​ഭി​മു​ഖ്യ​മു​ള്ള​വ​ര്‍​ക്ക് സം​യോ​ജി​ത കൃ​ഷി​രീ​തി​ക​ളെ കു​റി​ച്ച് നേ​രി​ട്ട​റി​യാ​നും പ​ഠി​ക്കാ​നും കൂ​ടി അ​വ​സ​രം സ​മ്മാ​നി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​താ​ണ്.

ജൈ​വ​മ​ത്സ്യ​കൃ​ഷി​യാ​ണ് കു​ള​ത്തി​ല്‍ അ​വ​ലം​ബി​ച്ചി​രി​ക്കു​ന്ന​ത്. കു​ള​ത്തി​ന് ചു​റ്റും ജൈ​വ പ​ച്ച​ക്ക​റി​യും പൂ​ക്ക​ളും കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. ഫ​ല​വൃ​ക്ഷ​ങ്ങ​ളും ധാ​രാ​ളം. ഒ​റ്റ​നോ​ട്ട​ത്തി​ല്‍ ത​ന്നെ ആ​ക​ര്‍​ഷ​ക​മാ​യ കു​ള​ത്തി​ലെ മ​ത്സ്യ​ങ്ങ​ളു​ടെ തീ​റ്റ​യാ​യി ന​ല്‍​കു​ന്ന​ത് ചേ​ന, ചേ​മ്പ് എ​ന്നി​വ​യു​ടെ ഇ​ല​ക​ളും അ​സോ​ള​യു​മാ​ണ്. മ​ത്സ്യ​ങ്ങ​ളു​ടെ തീ​റ്റ​യ്ക്കാ​യി അ​സോ​ള വ​ള​ർ​ത്തു​ന്ന​തി​നാ​യു​ള്ള സം​വി​ധാ​ന​വും സ​മീ​പ​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കു​ള​ത്തി​ന് അ​രി​കി​ലാ​യി മു​ള​ക​ളും ഓ​ല​യും ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച ഏ​റു​മാ​ട​ത്തി​ന്‍റെ സാ​ന്നി​ധ്യം അ​വി​ടം കൂ​ടു​ത​ല്‍ മ​നോ​ഹ​ര​മാ​ക്കു​ന്നു. ന​ട്ടു​ച്ച​യ്ക്കു പോ​ലും ഏ​റു​മാ​ട​ത്തി​നു​ള്ളി​ൽ ന​ല്ല ത​ണു​ത്ത അ​ന്ത​രീ​ക്ഷ​മാ​ണ്. ഏ​റു​മാ​ട​ത്തി​ന് താ​ഴെ​യു​ള്ള ഭാ​ഗ​ത്ത് ജൈ​വ കാ​ര്‍​ഷി​ക അ​റി​വു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​ങ്കു വ​യ്ക്കാ​നും ച​ര്‍​ച്ച ചെ​യ്യാ​നു​മൊ​ക്കെ​യാ​യി സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത്, ഗ്ര​ന്ഥ​ശാ​ല എ​ന്നീ പ്ര​സ്ഥാ​ന​ങ്ങ​ളി​ലെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​ന്‍ കൂ​ടി​യാ​ണ് ക​ലാ​നാ​ഥ്.

Latest News

Corehub Up